Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Martha Mariam

Pravasi India – Delhi

 മ​ർ​ത്ത മ​റി​യം വ​നി​ത സ​മാ​ജ​ത്തി​ന്റെ ഏ​ക​ദി​ന സ​മ്മേ​ള​നം സംഘടിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: മ​ർ​ത്ത മ​റി​യം വ​നി​ത സ​മാ​ജ​ത്തി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം മാ​ർ​ച്ച് 15ന് ​രാ​വി​ലെ 7 മ​ണി​ക്ക് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യും മ​ർ​ത് മ​റി​യം വ​നി​ത സ​മാ​ജം ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് അ​ഭി.​ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ  പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഡ​ൽ​ഹി ഭ​ദ്രാ​സ​നം മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് നി​ർ​വ​ഹി​ച്ചു ​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​യൂ​ർ വി​ഹാ​ർ ഫേ​സ് വ​ൺ സെ​ന്‍റ് ജോ​ൺ​സ് ഇ​ട​വ​ക​യു​ടെ വി​കാ​രി റ​വ. ഫാ.​റ്റി ജെ.​ ജോ​ൺ​സ​ൻ ഏ​ക​ദി​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​ച്ചേ​രു​ന്ന മ​ർത്ത മ​റി​യം സ​മാ​ജ​ത്തി​ന്‍റെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്തു തു​ട​ർ​ന്ന്  മെ​ർ​ലി​ൻ ടി ​മാ​ത്യു കൊ​ച്ച​മ്മ സ​മാ​ജ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മു​ഖ്യ ചി​ന്താ​വി​ഷ​യ​മാ​യി തെ​ര​ഞ്ഞെ​ടു​തി​രി​ക്കു​ന്ന "അ​നു​ത​പി​ക്കു​ക ദൈ​വ​ത്തി​ങ്ക​ലേ​ക്ക് തി​രി​യു​ക" എ​ന്ന​തി​നെ ആ​സ്പ​ദ​മാ​ക്കി ബൈ​ബി​ൾ ക്‌​ളാ​സു​ക​ൾ ന​ട​ത്തി ഉ​ത്ബോ​ധി​പ്പി​ച്ചു.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി എ​ബ്ര​ഹാം, മ​ർത്ത മ​റി​യം വ​നി​താ സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ.​യാ​ക്കോ​ബ് ബേ​ബി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​സ്സി ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . ഡ​ൽ​ഹി മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി തി ജെ​സ്സി ഫി​ലി​പ്പ്, ട്ര​സ്റ്റി ബീ​ന ബി​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മ​റി​യം റോ​യ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ടി ജെ ​ജോ​ൺ​സ​ൻ, ഇ​ട​വ​ക സെ​ക്ര​ട്ട​റി, ട്ര​സ്റ്റി, വൈ​സ് ചെ​യ​ർ​മാ​ൻ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും, മ​ർ​ത്ത് മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഉ​പ​ന്യാ​സം മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും, വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ന​ൽ​കി​യ​വ​ർ​ക്കും, 80 ൽ ​കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ​വ​രെ​യും മെ​മെ​ന്‍റെ ന​ൽ​കി ആ​ദ​രി​ച്ചു. ഏ​ക​ദി​ന സ​മ്മേ​ള​ന​ത്തി​ൽ 550 ഓ​ളം മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത് ഏ​ക​ദി​ന സ​മ്മേ​ള​നം നാ​ലു​മ​ണി​യോ​ടെ കൂ​ടി സ​മാ​പി​ച്ചു.

Latest News

Corehub Up